Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shimron Hetmyer

റ​ൺ​മ​ല ഉയർത്തി വി​ൻ​ഡീ​സ്; സിം​ബാ​ബ്‌​വെ​യ്ക്ക് 255 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

മും​ബൈ: ട്വ​ന്‍റി-20 ലോ​ക​ക​പ്പ് സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ട​ത്തി​ൽ സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രേ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് പ​ടു​കൂ​റ്റ​ൻ സ്കോ​ർ. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ൻ​ഡീ​സ് 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റി​ന് 254 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി.

ഷിം​റോ​ൺ ഹി​റ്റ്‌​മ​യ​ർ (34 പ​ന്തി​ൽ 85), റോ​വ്മാ​ൻ പ​വ​ൽ (35 പ​ന്തി​ൽ 59) എ​ന്നി​വ​രു​ടെ അ​തി​വേ​ഗ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് വി​ൻ​ഡീ​സി​ന് കൂ​റ്റ​ൻ സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ലോ​ക​ക​പ്പി​ൽ മി​ന്നും ഫോം ​തു​ട​രു​ന്ന ഹി​റ്റ്മ​യ​ർ ഏ​ഴ് വീ​തം ഫോ​റും സി​ക്സും പ​റ​ത്തി​യാ​ണ് 85 റ​ൺ​സ് നേ​ടി​യ​ത്.

19 പ​ന്തി​ൽ അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഹി​റ്റ്മ​യ​ർ വി​ൻ​ഡീ​സ് താ​ര​ത്തി​ന്‍റെ ഏ​റ്റ​വും വേ​ഗ​മേ​റി​യ അ​ർ​ധ സെ​ഞ്ചു​റി​യും സ്വ​ന്തം പേ​രി​ൽ കു​റി​ച്ചു. പ​വ​ൽ നാ​ല് വീ​തം ഫോ​റും സി​ക്സും നേ​ടി​യാ​ണ് അ​ർ​ധ സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഇ​രു​വ​രും മൂ​ന്നാം വി​ക്ക​റ്റി​ൽ 122 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി. 13 പ​ന്തി​ൽ 31 റ​ൺ​സ് നേ​ടി​യ ഷ​ർ​ഫെ​യ്ൻ റൂ​ത​ർ​ഫോ​ഡും 10 പ​ന്തി​ൽ 21 റ​ൺ​സ് നേ​ടി​യ റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡും ചേ​ർ​ന്നാ​ണ് വി​ൻ​ഡീ​സ് സ്കോ​ർ 250 ക​ട​ത്തി​യ​ത്.

19 സിക്സറുകളാണ് വിൻഡീസ് ബാറ്റർമാർ നേടിയത്. ട്വന്‍റി-20 ലോകകപ്പിൽ ഒരു ടീം നേടുന്ന രണ്ടാമത്തെ വലിയ സ്കോറാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ പിറന്നത്.

സിം​ബാ​ബ്‌​വെ​യ്ക്കാ​യി ബ്ലെ​സിം​ഗ് മു​സ​ർ​ബാ​നി, റി​ച്ചാ​ർ​ഡ് എ​ൻ​ഗ​റാ​വ എ​ന്നി​വ​ർ ര​ണ്ട് വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി.

Latest News

Corehub Up